mohanlal-new-look

TOPICS COVERED

താടി ട്രിം ചെയ്ത് പുതിയ മേക്കോവറില്‍ മോഹന്‍ലാല്‍. ബഹ്റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം മോഹന്‍ലാലും എത്തിയത്. ഏറെക്കാലമായുള്ള താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റിയാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിപാടി നടക്കുന്ന തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മിനിറ്റുകള്‍ക്കകം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി.

മോഹന്‍ലാലിന് അടുത്തതായി ചിത്രീകരിക്കേണ്ട സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഈ ഗെറ്റപ്പിലാവും എത്തുകയെന്നാണ് വിവരം, എന്നും എപ്പോഴും എന്ന 2015 ല്‍ പുറത്തെത്തിയ ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണിത്. ഹൃദയപൂര്‍വ്വം എന്നാണ് പേരിട്ടിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, സംഗീത, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 

ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ അത് നടന്നില്ല. ഈ മാസം 10 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് അനൗദ്യോഗിക വിവരം. ചിത്രീകരണത്തിന് മുന്‍പ് പേര് തീരുമാനിക്കുന്ന അപൂര്‍വ്വം സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഹൃദയപൂര്‍വ്വം എന്ന ചിത്രം. നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ സോനു ടി പി ആണ് സത്യന്‍ അന്തിക്കാടിനൊപ്പം ചിത്രത്തിന്‍റെ രചനയില്‍ പങ്കെടുക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം. 

ENGLISH SUMMARY:

Mohanlal appeared in a new makeover with a trimmed beard. He attended an event honoring businessman Dr. B. Ravi Pillai, who received Bahrain's highest civilian award, alongside other prominent personalities. Mohanlal, who had maintained a bearded look for a long time, surprised everyone with his new appearance at the event held at Tagore Theatre in Thiruvananthapuram. His pictures and videos from the ceremony quickly went viral on social media.