എന്റെ മകന്റെ ആദ്യശമ്പളത്തില്‍ നിന്നും വാങ്ങിത്തന്ന ഭക്ഷണമാണ് എന്ന് നര്‍ത്തകിയും സോഷ്യല്‍മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ് പറയുമ്പോള്‍ എല്ലാവരും ഒന്നുഞെട്ടും. ഇത്രയും വലിയ മകനുണ്ടോ സൗഭാഗ്യയ്ക്ക് എന്നു സംശയിക്കും, അതെ പ്രസവിച്ചില്ലെന്നേയുള്ളൂ അമ്മയുടെ വാത്സല്യവും സ്നേഹവും ആവോളം കിട്ടുന്നുണ്ട് ഹരിയ്ക്കും അനുവിനും. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരന്റെ ചേട്ടന്റെ മക്കളാണ് ഇരുവരും. സൗഭാഗ്യ–അര്‍ജുന്‍ വിവാഹത്തിനു പിന്നാലെ ആ കുടുംബത്തില്‍ മൂന്ന് മരണങ്ങള്‍ സംഭവിച്ചിരുന്നു. കോവിഡ് ബാധിച്ച് അര്‍ജുന്റെ അച്ഛനും അമ്മയും ചേട്ടന്റെ ഭാര്യയും മരിച്ചു. അന്നുമുതല്‍ ആ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചു സൗഭാഗ്യ.
പ്രസവിച്ചിട്ടില്ലെങ്കിലും മകള്‍ സുദർശനയെപ്പോലെ തന്നെയാണ് സൗഭാഗ്യയ്ക്ക് അനുവും ഹരിയും. സുദർശനയ്ക്കും എല്ലാമെല്ലാം അനുവും ഹരിയും തന്നെയാണ്. രുചികരമായ ഒരു വിഭവത്തിന്റെ ചിത്രം പങ്കിട്ട് ഇന്ന് ഈ ഭക്ഷണത്തിന് നല്ല രുചി തോന്നുന്നു... എന്റെ മകൻ അവന്റെ ആദ്യ സാലറിയിൽ നിന്നും വാങ്ങി തന്നതാണ് എന്നാണ് സൗഭാഗ്യ കുറിച്ചത്. കര്‍മം കൊണ്ട് അമ്മയായ സൗഭാഗ്യ.
അടുത്തിടെ കാണുന്ന ചിത്രങ്ങളില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചേട്ടന്‍ അരുണ്‍ വീണ്ടും വിവാഹിതനായി. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും കുടുംബം പുറത്തുവിട്ടിട്ടില്ല. സുദർശനയുടെ മൂന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കുവച്ച ചിത്രത്തിലാണ് മറ്റൊരാളെക്കൂടി കണ്ടത്. വിദ്യയ്ക്കും ഒരു മകളുണ്ട്. അടുത്തിടെ സൗഭാഗ്യ പങ്കിടുന്ന വിഡിയോകളിലെല്ലാം ഇരുവരുടെയും സാന്നിധ്യം കാണാം.