നടി സംയുക്ത കുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ്‌രാജിലെത്തി. ത്രിവേണി സംഗമത്തില്‍ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങള്‍ നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വിശാലമായ സംസ്കാരത്തിന്റെ മൂല്യമറിയുന്നു എന്നു പറഞ്ഞാണ് നടി അനുഭവം പങ്കുവച്ചത്.
കറുത്ത കുര്‍ത്ത ധരിച്ചാണ് ത്രിവേണി സംഗമത്തില്‍ മുങ്ങിയത്. ജീവിതത്തെ വിശാലമായി കാണുമ്പോള്‍ അര്‍ത്ഥം പൂര്‍ണമായും ബോധ്യപ്പെടുന്നു, മഹാകുംഭത്തിലെ ഗംഗയില്‍ പുണ്യസ്നാനം നടത്തി, അതിരുകളില്ലാത്ത ചൈതന്യത്തിനായി സംസ്കാരത്തെ അറിഞ്ഞൊരു സ്നാനം എന്നാണ് നടി സംയുക്ത ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചത്.