ഇളയരാജ സംഗീത സംവിധാനം ചെയ്ത ഗാനങ്ങള്‍ക്ക് ചുവടുവച്ച് റഷ്യന്‍ നര്‍ത്തകര്‍. നര്‍ത്തകരോട് നന്ദി പറഞ്ഞ് ഇളയരാജ തന്നെയാണ് വിഡിയോ സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ നിമിഷങ്ങള്‍ക്കകം വിഡിയോ വൈറലായി.
താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ റഷ്യന്‍ നൃത്താവിഷ്കാരത്തിന് സാക്ഷിയായി ഇളയരാജ. ചെന്നൈയിലെ അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു നൃത്തം. മീര എന്ന ചിത്രത്തിലെ ഓ ബട്ടര്‍ഫ്ലൈ, സൊല്ലതുടിക്കിത് മനസ് എന്ന ചിത്രത്തിലെ പൂവേ സെംപൂവേ എന്നീ രണ്ട് ഗാനങ്ങള്‍ക്കാണ് ചുവടുവച്ചത്.
റഷ്യയില്‍ നിന്ന് തന്‍റെ സ്റ്റുഡിയോയിലെത്തി ഇത്രയും മനോഹരമായി നൃത്തം ചെയ്ത കലാകാരന്‍മാര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഇളയരാജ കുറിച്ചു. ഹൃദയം തൊട്ട പ്രകടനമെന്നും അദ്ദേഹം.
റഷ്യന്‍ സംഘം കഴിഞ്‍ഞമാസം 17 മുതല്‍ തമിഴ്നാട്ടില്‍ പര്യടനം നടത്തുന്നുണ്ടായിരുന്നു. റഷ്യന്‍കലാകാരന്‍മാരുടെ പ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയയും