സൂക്ഷ്മദര്‍ശിനി സിനിമയില്‍ പ്രേക്ഷകര്‍ക്കുണ്ടായ സംശയത്തിന് മറുപടിയുമായി ബേസില്‍ ജോസഫ്. ഡയാന എന്ന കഥാപാത്രം നസ്രിയയുടെ പ്രിയക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് പ്രേക്ഷകര്‍ക്ക് ആശയകുഴപ്പമുണ്ടായത്. ഡയാന മരിച്ചതിന് ശേഷം വോയ്സ് മെസേജ് എങ്ങനെ വരുമെന്നാണ് പ്രേക്ഷകര്‍ ഉന്നയിച്ച സംശയം. ഇതിനാണ് ബേസില്‍ മറുപടി നല്‍കിയത്. മഴവില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേസിലിന്‍റെ വിശദീകരണം.
‘അതൊരു മിസ്റ്റേക്ക് പറ്റിയത് അല്ല. ഒരാൾക്കൊരു വോയ്സ് നോട്ട് അയയ്ക്കുകയാണ്. ഏതെങ്കിലും ഒരാളുടെ പേരെടുത്ത് വിളിച്ചുള്ള വോയ്സ് നോട്ട് ഒന്നുമല്ല അത്. ഞാൻ ഇതാ ഇവിടെ എത്തി എന്ന് മാത്രമാണ് ആ മെസേജിൽ പറയുന്നത്. സൂക്ഷ്മദർശിനിയിൽ ഡയാന എന്ന കഥാപാത്രത്തിന്റെ ഫോൺ എന്റെ കയ്യിൽ ആണല്ലോ ഉള്ളത്. ഡയാന ഇത് നേരത്തേ വേറെ ആർക്കോ അയച്ച വോയ്സ് നോട്ടാണ്. അത് എടുത്ത് പ്രിയദർശിനി എന്ന നസ്രിയയുടെ കഥാപാത്രത്തിന് ഫോർവേർഡ് ചെയ്യുകയാണ്.
സ്വാഭാവികമായും മറ്റൊരു സംശയം വരും, ഫോർവേർഡ് ചെയ്യുമ്പോൾ ഫോർവേർഡഡ് എന്ന് മുകളിൽ കാണിക്കില്ലേയെന്ന്. പക്ഷേ ഞാൻ തന്നെ അയച്ച വോയ്സ് നോട്ട് വേറൊരാൾക്ക് അയച്ചു കൊടുക്കുമ്പോൾ അത് നോർമൽ വോയിസ് നോട്ട് ആയി തന്നെയാണ് പോവുക. മറ്റൊരാൾ അയച്ച വോയ്സ് നോട്ടാണ് ഞാൻ അയയ്ക്കുന്നതെങ്കിൽ അത് ഫോർവേർഡഡ് എന്ന് കാണിക്കും. പക്ഷേ അയച്ച ആളുടെ ഫോണിൽ നിന്ന് തന്നെ ഫോർവേർഡ് ചെയ്താൽ ഫോർവേർഡഡ് എന്ന് വരില്ല,’ ബേസിൽ പറഞ്ഞു.