സൈബറിടത്ത് ഇപ്പോള്‍ വൈറല്‍ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയുടെ മറുപടിയാണ്. കഴിഞ്ഞ ദിവസമാണ് വിദേശത്തുള്ള വിജനമായ റോഡിലൂടെ ചെറു ചിരിയുമായി പൃഥ്വിരാജ് വാഹനം ഓടിക്കുന്ന വിഡിയോ സുപ്രിയ പോസ്റ്റ് ചെയ്തത്. ‘റൊമാന്റിക് ഭാര്യ, അൺറൊമാന്റിക് നായകനൊപ്പമുള്ള വിഡിയോ പകർത്തിയപ്പോൾ’ എന്നാണ് വിഡിയോയിക്ക് സുപ്രിയ അടിക്കുറിപ്പിട്ടിരിക്കുന്നത്. ഇതോടെ ആരാധകര്‍ കമന്റുകളായി എത്തി.
‘രാജുവേട്ടാ ഇച്ചിരി റൊമാന്റിക് ആയിക്കൂടെ? ആ കാഞ്ഞിരപ്പള്ളി അച്ചായനെ പോലെ’, എന്ന കമന്റിന് സുപ്രിയ നല്‍കിയ മറുപടിയും വൈറലായി മാറി. ‘അതെല്ലാം അഭിനയം ആണു മോനേ’ എന്നായിരുന്നു സുപ്രിയയുടെ മറുപടി. വിഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന #whyyoucame എന്ന ഹാഷ്ടാഗിനും ഒരു മുൻ കഥ ഉണ്ട്. ലൂസിഫർ സിനിമയുടെ പാക്കപ്പ് ദിവസം പൃഥ്വിരാജിനു സർപ്രൈസ് കൊടുക്കാൻ എത്തിയ സുപ്രിയയോട് അദ്ദേഹം ചോദിച്ചത് ‘നീയെന്താ ഇവിടെ?’ എന്നായിരുന്നു. ആ കാര്യംകൂടി സുപ്രിയ തന്റെ പുതിയ പോസ്റ്റിലൂടെ ഓർമിപ്പിക്കുകയായിരുന്നു.