keerthy-suresh-antony-thattil

TOPICS COVERED

ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ് നടി കീര്‍ത്തി സുരേഷും ബാല്യകാല സുഹൃത്തുമായ ആന്‍റണി തട്ടിലും വിവാഹിതരാകുന്നത്. ഗോവയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ കുടുംബവും അടുത്ത സുഹൃത്തുക്കളും സിനിമാ മേഖലയില്‍ നിന്നുള്ളവരും പങ്കെടുത്തു. ദീര്‍ഘകാലം സൗകര്യമാക്കി വെച്ച ശേഷമാണ് കീര്‍ത്തി പ്രണയത്തെ പറ്റിയുള്ള വിവരം പുറത്തുവിട്ടത്. 

വരന്‍ ആന്‍റണി തട്ടില്‍ ദുബായ് ആസ്ഥാനമായുള്ള വ്യവസായിയും കൊച്ചി സ്വദേശിയുമാണ്. 35 കാരനായ ആന്‍റണിക്ക് കൊച്ചിയിൽ റിസോർട്ട് ശൃംഖലയുണ്ടെന്നും ചെന്നൈ കേന്ദ്രീകരിച്ച് കമ്പനികൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്‍ജിനയറിങ് ബിരുദധാരിയായ ആന്‍റണി നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്നു. ഈ ജോലി വിട്ട ശേഷമാണ് കൊച്ചിയില്‍ ബിസിനസ് ആരംഭിക്കുന്നത്. വെനീഷ്യന്‍ ബ്ലിന്‍ഡ്, വിന്‍ഡോ സൊല്യൂഷന്‍ എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്ത അസ്പെറോസ് എന്ന കമ്പനിയും അദ്ദേഹത്തിനുണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

 കീർത്തിയുമായി 15 വർഷമായി പ്രണയത്തിലാണെങ്കിലും ഇരുവരം വിവാഹത്തിന് മുന്‍പ് പരസ്യമായി പൊതുഇടത്ത് പ്രത്യക്ഷപ്പെട്ടില്ല. 2008-09 കാലത്ത് കീര്‍ത്തിയുടെ സ്കൂള്‍ കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. അക്കാലത്ത് ആന്‍റണി കോളജ് വിദ്യാര്‍ഥിയായിരുന്നു. നവംബര്‍ 27 ന് കീര്‍ത്തി സുരേഷ് പോസ്റ്റ് ഇടുന്നത് വരെ പ്രണയം രഹസ്യമായിരുന്നു. 

നിര്‍മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും ഇളയ മകളായ കീര്‍ത്തി, ഏഴാം വയസില്‍ ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമ കരിയര്‍ ആരംഭിക്കുന്നത്. പഠന ശേഷം 2013 ല്‍ മലയാള ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി വീണ്ടും സിനിമകളിലെത്തുന്നത്. തമിഴ്, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മഹാനടിയെന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.

ENGLISH SUMMARY:

Keerthy Suresh married her childhood boyfriend Antony Thattil, Know more about him.