മടിസാര്‍ സാരിയില്‍ താലി കെട്ടിയപ്പോള്‍ എന്ന ഹാഷ് ടാഗിലാണ് കീര്‍ത്തി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ ധരിക്കാന്‍ അമ്മ മേനകയുടെ 30 വര്‍ഷം പഴക്കമുള്ള പട്ടുസാരിയാണ് കീര്‍ത്തി തിരഞ്ഞെടുത്തത്.
മേനക പണ്ട് വധുവായി ഒരുങ്ങി നില്‍ക്കുന്ന ചിത്രവും അതേ സാരി കീര്‍ത്തി ഉടുത്ത് നില്‍ക്കുന്ന പുതിയ ചിത്രവും ചേര്‍ത്ത കൊളാഷും താരം പങ്കുവച്ചിരുന്നു. ആരാധകരുടെ കയ്യടി നേടിയ ചിത്രമായിരുന്നു ഇത്. മഞ്ഞയും പച്ചയും നിറത്തിലുള്ള മടിസാര്‍ സാരിയിലാണ് കീര്‍ത്തി താലികെട്ടിന് എത്തിയത്.
ആ സാരിയും ഏറെ സ്പെഷലാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. തമിഴില്‍ കീര്‍ത്തി എഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. ആ കവിതയും കീര്‍ത്തി ആരാധകര്‍ക്കായി കുറിച്ചിട്ടുണ്ട്. എന്തായാലും ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.