സംഗീതം എന്ന മൂന്നക്ഷരമായിരുന്നു ബാലഭാസ്കറിന്റെ പ്രാണവായു. വയലിനിലെ മാന്ത്രിക സംഗീതത്തിന്‍റെ അനന്തവിഹായസ്സിലേയ്ക്ക് പറന്നുയരുമ്പോള്‍ ബാലുവിന് കൂട്ട് എന്നും ഭാര്യ ലക്ഷ്മി ആയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെ പറ്റി തുറന്ന് പറയുകയാണ് മനോരമ ന്യൂസിനോട് ലക്ഷ്മി. സംഗീതമായിരുന്നു ബാലുവിന്‍റെ ജീവിതമെന്നും, അത് കഴിഞ്ഞതിന് ശേഷം മാത്രമാണ് എല്ലാവരും ഉള്ളതെന്നും ലക്ഷ്മി പറയുന്നു. 

‍‘ഞങ്ങളുടെ വിവാഹ വാര്‍ഷികത്തിന് ബാലു ഒരു പോസ്റ്റിട്ടു, നോട്ടിഫിക്കേഷന്‍ കണ്ടിട്ട് ഞാന്‍ നോക്കിയപ്പോള്‍ എല്ലാവരും ആശംസ അറിയിച്ചിരിക്കുന്നു, എന്‍റെ ജീവിതത്തിലെ ഏറ്റവും  സന്തോഷമുള്ള ദിവസമായിരുന്നു അത്, നീ നല്ല ഒരു വൈഫാണ് എന്ന് ബാലു പറഞ്ഞു, അതില്‍ കൂടുതലൊന്നും എനിക്ക് ആരെയും ഇനി ഒന്നും ബോധിപ്പിക്കാനില്ലാ, എന്‍റെ കൂടെ ജീവിച്ചയാള്‍ എന്നെ പറ്റി നല്ലത് പറഞ്ഞതില്‍ അതില്‍ ഞാന്‍ സന്തോഷവതിയാണ്. ബാലുവും ഞാനും പലപ്പോഴും തര്‍ക്കിക്കും, പക്ഷെ ബാലു തന്നെ എന്നോട് പറയും നീ അത് വിട്ടുകളാ, ഞാന്‍ അപ്പോളത്തെ ദേഷ്യത്തില്‍ പറഞ്ഞതാണെന്ന്, ചിലപ്പോള്‍ ഒരു കാരണവും ഇല്ലാതെ തന്നെ ബാലു എന്നോട് മാപ്പ് പറയും’ ലക്ഷ്മി പറയുന്നു. 

താനൊരു സാധാരണക്കാരിയാണെന്നും ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും ലക്ഷ്മി പറയുന്നു. തനിക്കൊന്നും നോക്കാനില്ല. തന്റെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതിയാകുമെന്നും ലക്ഷ്മി വേദനയോടെ പറഞ്ഞു. ‌

വിഡിയോ

ENGLISH SUMMARY:

Lakshmi Balabhaskar, wife of renowned violinist Balabhaskar, opened up about the tragedy that reshaped her life. She lost both her husband and two-year-old daughter, Tejaswini, in a devastating car accident in September 2018.