കാളിദാസ് ജയറാം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ആരാണ്, കഴിഞ്ഞ കുറച്ച് നാളായി സോഷ്യല്‍ മീ‍ഡിയ ഒന്നാകെ ചോദിച്ച ചോദ്യം ഇതാണ്. തരിണിയുമായി തങ്ങൾ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചതിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.Read More :‘തരിണി മരുമകളല്ല മകളാണ്'; കാളിദാസ്-തരിണി പ്രീ വെഡ്ഡിംഗ്, നിറകണ്ണോടെ ജയറാം

ചെന്നൈയിലെ പ്രമുഖ ജമീന്ദാര്‍ കുടുംബത്തിൽ നിന്നുമുള്ള തരിണി മോഡലിങ് രംഗത്തെ താരമാണ്. കോടികളുടെ സ്വത്തും ആഡംബര വീടും ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ ആദ്യ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഫാഷൻ ഷോകളിലും പരസ്യങ്ങളിലും അഭിനയിച്ച തരിണി മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 

ഡിസംബർ 8ന് ഗുരുവായൂരിൽ വച്ച് തരിണിയുടെയും കാളിദാസിന്റെയും വിവാഹം നടക്കും. ഇതോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ഫങ്ഷൻ കഴിഞ്ഞ ദിവസം നടന്നിരുന്നു. 

ENGLISH SUMMARY:

Kalidas Jayaram, the popular actor from the Malayalam film industry, is engaged to Tarini Kalingarayar. Tarini is the daughter of Kalingarayar, a prominent businessman and industrialist. Kalidas, the son of veteran actors Jayaram and Parvathy, has made a name for himself in the entertainment world with his successful acting career