jayaram-kalidas

കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി. ഡിസംബർ എട്ടിന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. തരിണി കലിംഗരായർ ആണ് വധു. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വളരെ ഇമോഷണലായാണ് വേദിയിൽ ജയറാം സംസാരിച്ചത്. 

‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ ജമീൻ ഫാമിലിയിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്’ ജയറാം പറഞ്ഞു.

ENGLISH SUMMARY:

Kalidas Jayaram and Tarini Kalingarayar are set to marry on December 8, 2024, with their pre-wedding celebrations marking a significant milestone. The event saw heartfelt moments, including actor Jayaram sharing his joy and describing the occasion as a dream come true. He expressed immense happiness, especially with Tarini becoming part of their family. The couple had previously announced their engagement in November 2023, and the wedding will take place at the Guruvayoor Temple in Thrissur

Google News Logo Follow Us on Google News