വാഴ, ഗുരുവായൂർ അമ്പലനടയില്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളെ ഗാനരചയിതാക്കളെയും വിമർശിച്ച് സിനിമാഗാന നിരൂപകൻ ടിപി ശാസ്തമംഗലം. വികലമായ വരികളാണ് ഗാനങ്ങളിലുള്ളതെന്നും ഇത്തരം വരികള്‍ എഴുതുന്നവര്‍ പി. ഭാസ്കരന് മാസ്റ്ററുടെ കുഴിമാടത്തില്‍ ചെന്ന് തൊഴണമെന്ന് ടി.പി പറഞ്ഞു.
'വാഴ'യിലെ 'ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ'...എന്ന ഗാനം എഴുതാന്‍ ഭാസ്കരൻ മാസ്റ്ററെ പോലൊരു കവിയുടെ ആവശ്യമില്ല, ആർക്കും, ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാം. വായിൽക്കൊള്ളാത്ത എന്തൊക്കെയൊ വിളിച്ചു പറയുകയാണ്. പണ്ടെങ്ങാണ്ടോ ആരോ വാഴ വച്ചേ എന്ന പാട്ടിലെ വരികള്‍ വികലമാണ്. 'അല്ലായമ്പല്‍ കടവിലന്നരയ്ക്കു വെള്ളം,' എന്നെഴുതിയ ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് ഈ ഗാനമെഴുതുന്നവർ നൂറുതവണ തൊഴണം,' ടി.പി പറഞ്ഞു.
ഗുരുവായൂർ അമ്പലനടയിലെ ഗാനരചയിതാവിനെ റാസ്കല്‍ എന്നാണ് ടി.പി വിശേഷിപ്പിച്ചത്. 'പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്ക്ക് നീ ഇറങ്ങി വന്നാൽ, ജയിക്കുമല്ലോ പാവം അര്‍ജുനന്‍,' എന്ന വരി പറഞ്ഞുകൊണ്ട് ഗുരുവായൂരപ്പനെന്താ റൗഡിയാണോയെന്നാണ് ടിപി ചോദിച്ചത്. ഒരാളും ഇതിനെതിരെ ശബ്ദിച്ചില്ലല്ലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കംസ വധത്തെ മാമനെ വധിച്ചവനെ എന്നാണ് ഈ റാസ്കല്‍ എഴുതിവച്ചിരിക്കുന്നത്. പാട്ടിലേതുപോലെ പാടിയാല്‍ ഏത് കൃഷ്ണനാണ് കേള്‍ക്കുന്നത്. കൂടുതല്‍ ദുഖമുണ്ടാക്കുമെന്ന് തനിക്ക് തോന്നുന്നതെന്നും ടി.പി കൂട്ടിച്ചേര്‍ത്തു.