സംഗീതസംവിധായകന്‍ ഗോപിസുന്ദര്‍ ഒരു സ്ഥിരം വിവാദനായകനാണ്. സോഷ്യല്‍മീഡിയയില്‍ ഏത് പടം പോസ്റ്റ് ചെയ്താലും പിന്നാലെ വണ്ടി പിടിച്ചുവരും വിവാദവും ട്രോളുകളും . പൊതുവേ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കാറുള്ളത്. ഇതിപ്പോള്‍ ഒരു സിംഗിള്‍ ഫോട്ടോ പങ്കുവച്ചതോടെ കമന്‍റുകളുടെ പൊടിപൂരമാണ്. വണ്‍ ലൈഫ് എന്ന ടൈറ്റില്‍ ചേര്‍ത്താണ് ബ്രെയ്ക്ക് ഫാസ്റ്റിനു മുന്‍പിലിരുന്നെടുത്ത ഫോട്ടോ ഗോപീസുന്ദര്‍ പങ്കുവച്ചത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച ചിത്രത്തെ വിടാതെ പിടികൂടിയിരിക്കുകയാണ് ഫോളോവേഴ്സ്.
പലപ്പോഴും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ പങ്കുവക്കുന്നയാള്‍ ഒറ്റക്ക് ഫോട്ടോ എടുത്തതോടെ എന്താണൊരു കള്ളച്ചിരി, പുതിയതെടുത്തോ, ഐ ഫോണ്‍ 16? എന്ന ചോദ്യമാണ് ഒരുഭാഗത്തു നിന്നും വരുന്നത്. അണ്ണനെ ഒന്ന് ഒറ്റയ്ക്ക് കണ്ടിട്ടേ കണ്ണടക്കാവൂ എന്ന ആഗ്രഹമുണ്ടായിരുന്നു എന്നുപറഞ്ഞ് ട്രോളുന്നവരുമുണ്ട്. സിംഗിള്‍ ബട്ട് റെഡി ടു മിംഗിള്‍ എന്നും കമന്‍റുണ്ട്. ഫോട്ടോക്കു താഴെയുള്ള പല കമന്‍റുകളും ദ്വയാര്‍ത്ഥത്തോടെയുള്ളതാണ് . അതേസമയം ഈ ലൈഫ് ഒക്കെ അവസാനിപ്പിച്ചിട്ട് ആ പഴയ ഗോപി സുന്ദറായി തിരിച്ചുവരാന്‍ പറയുന്നവരും നിരവധിയാണ്
ഗോപിസുന്ദറുമായുളള ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ച് ഗായിക അമൃത സുരേഷ് തുറന്നുപറഞ്ഞ വേളയില്‍ കൂടിയാണ് ഈ സിംഗിള്‍ പോസ്റ്റ് എന്നതും ഫോളോവേഴ്സ് ശ്രദ്ധിക്കുന്നുണ്ട്. അമൃതയുടെ മുന്‍ ഭര്‍ത്താവ് ബാലയില്‍ നിന്നും ഏല്‍ക്കേണ്ടിവന്ന ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ചു തുറന്നുപറയുന്നതിനിടെ ആയിരുന്നു ഗോപിസുന്ദറുമായുള്ള ജീവിതത്തെക്കുറിച്ചും അമൃത തുറന്നുപറഞ്ഞത്.
അതേസമയം കമന്‍റ് ചെയ്ത് പോകുന്നവരെ ഗോപി സുന്ദറും വെറുതെ വിടാറില്ല. മറുപടി കൊടുക്കേണ്ടവര്‍ക്കെല്ലാം കുത്തിയിരുന്ന് മറുപടി കൊടുക്കുന്ന കൂട്ടത്തിലാണ് ഗോപി. ഈ ചിത്രത്തിനു താഴെയും ചില കമന്‍റുകള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ഐ ഫോണ്‍ 16 ആണോ എന്ന ചോദ്യത്തിനു എന്‍റെ കയ്യില്‍ ഐഫോണ്‍ 20 ഉണ്ട്, നിന്‍റെ ഫോണ്‍ എപ്പോള്‍ അപ്ഡേറ്റ് ചെയ്യും എന്നറിയിക്കൂ എന്നും ഗോപി മറുപടി നല്‍കി. സൗന്ദര്യ രഹസ്യം എന്താണ് എന്ന ചോദ്യത്തിനും ഗോപിയുടെ കയ്യില്‍ മറുപടിയുണ്ട്, ഈ നിമിഷത്തില്‍ ജീവിക്കുക, എന്റെ ലോകം,എന്റെ ജീവിതം,എന്റെ നിയമം, മറ്റുള്ളവര്‍ എന്തു പറയുമെന്ന് നോക്കാറില്ലെന്നും ഗോപി സുന്ദര്‍ പറയുന്നു.