arunima

TOPICS COVERED

റീല്‍സില്‍ തരംഗമായി ഒരു മലയാളി ടീച്ചര്‍. കോളജില്‍ നടന്ന പരിപാടിക്കിടെ സ്റ്റേജില്‍ കലക്കന്‍ ഡാന്‍സ് സ്റ്റെപ്പുമായെത്തിയ ടീച്ചറെ നിറഞ്ഞ കയ്യടിയോടെ പ്രോത്സാഹിപ്പിക്കുകയാണ് കാഴ്ചക്കാരും. എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ അരുണിമ ജെ.ആര്‍ ആണ് സൈബറിടം കീഴടക്കിയ ആ റീല്‍സ് താരം.

കോളജിലെ ഒരു വിദ്യാര്‍ഥിനി പകര്‍ത്തിയ ഡാന്‍സ് വിഡിയോയാണ് വൈറലായത്. ഇതിനോടകം പത്തു മില്യണിലധികം കാഴ്ചക്കാരാണ് വിഡിയോയ്ക്കുള്ളത്.

‘കുട്ടികളെക്കാള്‍ കൂളായ ടീച്ചറെ കിട്ടിയാല്‍’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സാരിയുടുത്ത് ചടുലമായി നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ടീച്ചറുടെ ഡാന്‍സിന് റാപ്പര്‍ ബാഡുഷ വരെ കമന്‍റുമായെത്തി.

സ്റ്റേജില്‍ മറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പമായിരുന്നു അരുണിമയുടെ ഡാന്‍സ്. 

പ്രൊഫഷണല്‍ ഡാന്‍സറാണ് അരുണിമ. ക്ലാസിക്കലും തകര്‍പ്പനും ഒരേപ്പോലെ കൈകാര്യം ചെയ്യുന്ന അരുണിമയുടെ ഡാന്‍സ് വിഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്.

ENGLISH SUMMARY:

An assistant professor from St Teresa's College Ernakulam stole the reels section with her dance performance. Video hit 10 millions of views.