vidhu-vincent

Image Credit: Facebook

TOPICS COVERED

 'അമ്മ' ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി  സംവിധായിക വിധു വിൻസന്റ്. 'ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ' എന്നായിരുന്നു വിധുവിന്റെ പ്രതികരണം. ഒപ്പം സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അടക്കമുള്ള വിഷയങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വഴിയൊരുക്കിയ ഡബ്ല്യുസിസിക്ക് വിധു അഭിനന്ദനവും നേര്‍ന്നു. 

വിധു വിന്‍സന്‍റിന്‍റെ ഫെയ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

 'ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ. സിനിമയിൽ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങൾ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്. ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങള്‍' എന്നായിരുന്നു വിധു കുറിച്ചത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉടലെടുത്ത ആരോപണങ്ങള്‍ ചൂടന്‍ ചര്‍ച്ചയായതോടെ മോഹന്‍ലാല്‍ അടക്കമുളളവര്‍ താര സംഘടനയായ 'അമ്മ'യില്‍ നിന്നും രാജിവച്ചു. നിലവിലെ സംഭവ വികാസങ്ങളുടെ ധാര്‍മിക ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയാണ് രാജി. ഇതോടെ ഭരണസമിതിയും പിരിച്ചുവിട്ടു. അടുത്ത ഭരണസമിതി ജനറല്‍ ബോഡി യോഗത്തിന് ശേഷം ചേരും. 

ENGLISH SUMMARY:

Director Vidhu Vincent reacts AMMA collective resignation