നടന്‍ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് സിദ്ദിഖിനെതിരെ ആരോപണമുന്നയിച്ച നടി. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് നടി ആരോപിക്കുന്നത്.

അതേ സമയം സിദ്ദിഖിനെപ്പോലുള്ളവരെ സിനിമാ വ്യവസായത്തില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹം നല്ലൊരു മനുഷ്യനല്ല, എന്നെപ്പോലുള്ളവരെ ചവിട്ടിമെതിച്ചെന്നും നടി ആരോപിച്ചു.   പൊലീസില്‍ നിന്ന് തനിക്ക് സംരക്ഷണം കിട്ടിയില്ലെന്നും സിനിമാലോകത്ത് നിന്ന് ലഭിച്ച പിന്തുണയില്‍ സത്യസന്ധതയില്ലെന്നും നടി പറയുന്നു. സമീപ കാലത്ത് 'അടിച്ചു കയറി വാ' എന്ന ഡയലോഗുമായ റിയാസ് ഖാന്‍ സൈബറിടത്ത് ഹിറ്റായിരുന്നു.