ലൈംഗിക ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതെിരെ വ്യാപക വിമര്‍ശനമാണ് സൈബറിടത്ത് ഉയരുന്നത്. രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയോട് പരാതിയുണ്ടോ എന്ന് വിളിച്ചു ചോദിക്കും എന്ന് മന്ത്രി സജി ചെറിയാൻ ഇന്നലെ പറഞ്ഞിരുന്നു. ഗുരുതര ലൈംഗിക ആരോപണം ഉയർന്നിട്ടും കേസെടുക്കാത്ത പൊലീസ് നടപടിയിലും വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെയാണ് രഞ്ജിത്തിന്‍റെ പഴയ പ്രസംഗം കുത്തിപൊക്കി സൈബറിടത്ത് ചര്‍ച്ചകള്‍ നടക്കുന്നത്. 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ രഞ്ജിത്ത് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ രഞ്ജിത്തിന് നേരെ കാണികളുടെ കൂവലുണ്ടായിരുന്നു. എസ്എഫ്‌ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവൽ പുത്തരിയല്ലെന്നായിരുന്നു രഞ്ജിത്തിന്‍റെ പ്രസംഗം. 1976ൽ എസ്എഫ്‌ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നായിരുന്നു രഞ്ജിത്തിന്‍റെ പ്രസംഗം.