ഹേമ കമ്മിറ്റി റിപ്പോര്‍ട്ടനെ പറ്റി ചോദിച്ച യൂട്യൂബ് ചാനലുകാരെ വിമര്‍ശിച്ച് നടി ചിന്നു ചാന്ദ്നി. ചോദ്യങ്ങള്‍ നല്ല ഉദ്ദേശ്യത്തോടെയുള്ളതല്ലെന്നും വ്യൂസിന് വേണ്ടിയല്ലേയെന്നുമാണ് ചിന്നു ചാന്ദ്നി ചോദിച്ചത്. 'നിങ്ങളാരും സ്ത്രീകള്‍ക്ക് നല്ല തൊഴിലിടം ഉറപ്പാക്കാന്‍ ചോദിക്കുന്നതൊന്നുമല്ലല്ലോ ഇത്. നിങ്ങള്‍ക്ക് കുറച്ച് വ്യൂസ് വേണമെന്നുള്ളതുകൊണ്ടല്ലേ. ആ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല. നിങ്ങളാരും വായിച്ചിട്ടുമില്ല,' ചിന്നു ചാന്ദ്നി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചോ എന്ന ഷൈന്‍ ടോം ചാക്കോയുടെ ചോദ്യത്തിനും യൂട്യൂബ് ചാനലുകാര്‍ക്ക് ഉത്തരമില്ലായിരുന്നു. റിപ്പോര്‍ട്ടിന് പറ്റി വ്യക്തതയില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച യൂട്യൂബ് ചാനലുകാര്‍ റിപ്പോര്‍ട്ട് കൊണ്ട് സിനിമക്ക് ഗുണമിണ്ടാകില്ലെന്നും പറഞ്ഞിരുന്നു. പുതിയ ചിത്രം റിലീസ് ചെയ്തതിനോട് അനുബന്ധിച്ചാണ് ചിന്നു ചാന്ദ്നി, ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്, ദീപ്തി സതി എന്നിവര്‍ ഓണ്‍ലൈന്‍ ചാനലുകളെ കണ്ടത്.