അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ഉയർന്ന ആരോപണം തീര്‍ച്ചയായും പരിശോധിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്. ഇതുമായി ബന്ധപ്പെട്ട വിവരം ഇന്നലെയാണ് പുറത്ത് വന്നത്. ബാബുവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വസ്തുതാപരമെങ്കില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് സിദ്ധിഖ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നും അമ്മ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തുടര്‍നടപടികള്‍ വരട്ടെയെന്ന് പറഞ്ഞ സിദ്ധിഖ് ഹര്‍ജിയില്‍ കക്ഷി ചേരുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്തുതന്നെയാണ് ഇതിന് മറുപടി നല്‍കുന്നതെന്നും ആരെങ്കിലും പൊലീസിനെ സമീപിച്ചാല്‍ അവര്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്നും സിദ്ധിഖ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുണ്ടാക്കിയെന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖ് പറഞ്ഞു. പലതും ഞങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളായിരുന്നു. ഞെട്ടലുണ്ടാക്കിയത് അതാണെന്നും സിദ്ധിഖ് പറഞ്ഞു. മെയിന്‍ സ്ട്രീം സിനിമകളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. റിമോട്ട് സ്ഥലങ്ങളില്‍ നടക്കുന്ന സിനിമകളിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മെയിന്‍ സ്ട്രീം സിനിമകളില്‍ നടന്നാല്‍ അത്തരക്കാരെ ഉടന്‍ സെറ്റില്‍ നിന്ന് പുറത്താക്കാറുണ്ടെന്നും സിദ്ധിഖ് പറഞ്ഞു.