TOPICS COVERED

മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം സ്വന്തം മാസ്‌റ്റർപീസ് സിനിമ കാണാൻ സംവിധായകൻ ഫാസിൽ വീണ്ടും തിയറ്ററിലെത്തി. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസും പ്രേക്ഷകർ എറ്റെടുത്തതിൻ്റെ സന്തോഷത്തിലാണ് ഫാസിൽ, കുടുംബസമേതം തിയറ്ററിൽനിന്ന് മടങ്ങിയത്.

നാഗവല്ലിയുടെയും സണ്ണിയുടെയും നകുലന്റെയുമെല്ലാം ഓരോ ഡയലോഗും കാണാപാഠമായ പ്രേക്ഷകർ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. 

പ്രേക്ഷകരൂടെ വൻ വരവേൽപ് തിരിച്ചറിഞ്ഞാണ് റീ റിലീസിൻ്റെ രണ്ടാംദിനം ഫാസിൽ കുടുംബസമേതം സിനിമ കാണാനെത്തിയത്. നിറഞ്ഞ സദസിൽ പിശുക്കില്ലാത്ത കയ്യടിയിൽ മനസ്സുനിറഞ്ഞ് സിനിമ കണ്ടിറങ്ങി. 

പ്രതികരണം തേടിയെങ്കിലും അത് മറ്റൊരവസരത്തിൽ എന്ന് സൂചിപ്പിച്ച് ഫാസിൽ മടങ്ങി. 1993ൽ ജനപ്രിയ ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ചിത്രം ഇതരഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിൻ്റെ 4K റീമാസ്‌റ്റേർഡ് പതിപ്പാണ് പുതുതലമുറ പ്രേക്ഷകരിലേക്കടക്കം എത്തുന്നത്.