മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന് വീണ്ടും തിയറ്ററുകളില്‍ വന്‍ വരവേല്‍പ്. ഫാസിലിന്റെ സംവിധാനത്തില്‍ 93ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ 4K റീമാസ്റ്റേര്‍ഡ് പതിപ്പാണ് പുതുതലമുറ പ്രേക്ഷകരെയടക്കം ലക്ഷ്യമിട്ട് പ്രദര്‍ശനത്തിനെത്തിയത്. 

93ല്‍ ജനപ്രിയ ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രം ഇന്നും ഹൗസ്ഫുള്‍. റിലീസിങ് കേന്ദ്രങ്ങളിലെല്ലാം മികച്ച ബുക്കിങ്ങ്. മൂന്ന് പതിറ്റാണ്ടിന് ശേഷം അടിമുടി മാറിയ നൂതനമായ തിയറ്ററുകളിലേക്കാണ് ചിത്രം എത്തിയത്. പുതുതലമുറ പ്രേക്ഷകര്‍ മാത്രമല്ല ഓര്‍മ മാത്രമായ ചിത്രത്തിന്റെ തിയറ്റര്‍ അനുഭവം പുതുക്കിയെടുക്കാനും നിരവധിപേര്‍ എത്തി.

ഫാസില്‍ സംവിധാനം ചെയ്ത ചിത്രം പില്‍ക്കാലത്ത് ആപ്തമിത്ര എന്ന പേരില്‍ കന്നഡയിലും ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും ഭൂല്‍ഭുലയ്യ എന്ന പേരില്‍ ഹിന്ദിയിലും റീമേക്ക് ചെയ്തപ്പോഴും ഹിറ്റായിരുന്നു. ‍

ENGLISH SUMMARY:

'Manichitrathazhu' re-release