edavela-babu-amma-election-1-

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ നിന്ന് ഇടവേള എടുക്കാനൊരുങ്ങി ഇടവേള ബാബു. കാൽനൂറ്റാണ്ടായി 'അമ്മ'യുടെ വിവിധ ഔദ്യോഗിക പദവികളിൽ സംഘടനയെ നയിച്ച വ്യക്തിയാണ് താരം. ഇടവേള ബാബുവിന്‍റെ ഇടവേള കൂടാതെ, മറ്റ് വലിയ മാറ്റങ്ങള്‍ക്കും ഇത്തവണ പൊതുയോഗം സാക്ഷിയാകും. 

മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇനി വരാന്‍ പോകുന്നത്. അമ്മയുടെ ചുമതലയിലേക്ക് പുതിയ ആളുകള്‍ കടന്നു വരേണ്ടതായിട്ടുണ്ട് എന്നും അതിനാലാണ് താന്‍ ഒഴിയുന്നതെന്നുമാണ് സംഭവവുമായി ബന്ധപ്പട്ട് ഇടവേള ബാബുവിന്‍റെ പ്രതികരണം.

 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞതവണയും ബാബു സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ ഇത്തവണ എന്തായാലും തന്‍റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും താരം പറയുന്നു.  പ്രസിഡന്‍റായ മോഹന്‍ലാലും തന്‍റെ ചുമതല ഒഴിയുമെന്ന് സൂചനയുണ്ട്. ഈക്കാര്യം വ്യക്തമല്ല. 

ജൂൺ 30നു കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിലാണു പൊതുയോഗം. 506 അംഗങ്ങൾക്കാണ് സംഘടനയില്‍ വോട്ടവകാശമുള്ളത്. ജൂൺ മൂന്നുമുതൽ പത്രികകൾ സ്വീകരിക്കും.

ENGLISH SUMMARY:

Edavela Babu to take a break from amma organization