പോപ്പ് ഐക്കൺ ടെയ്‌ലർ സ്വിഫ്റ്റിന്‍റെ സംഗീതപരിപാടിക്കിടെ സംഭവിച്ച ബ്ലൂപ്പര്‍ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. പരിപാടിക്കിടെ വസ്ത്രം അഴിഞ്ഞുപോയപ്പോള്‍ താരം പ്രതികരിച്ച രീതിയാണ് ശ്രദ്ധ നേടിയത്. പ്രശ്നത്തെ വളരെ കൂളായാണ് സ്വിഫ്റ്റ് നേരിട്ടത്. സംഗീതപര്യടനമായ എറാസ് ടൂറിന്റെ ഭാഗമായി സ്റ്റോക്ക്‌ഹോമിൽ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം.
പരിപാടി കാണാനെത്തിയ സംഗീതാസ്വാദകരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ താരത്തിന്‍റെ വസ്ത്രം അഴിയുന്നതും ഉടന്‍തന്നെ ഒരാള്‍ ഓടിയെത്തി വസ്ത്രം ശരിയാക്കാന്‍ സഹായിക്കുന്നതും കാണാം. ഇതിനുശേഷം ടെയ്‌ലര്‍ പരിപാടി തുടരുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് താരം ഒട്ടും പരിഭ്രാന്തയാകാതെ തമാശരൂപേണയാണ് പ്രതികരിച്ചത്.
‘നിങ്ങളിതൊന്നും ശ്രദ്ധിക്കേണ്ട, കുറച്ചുനേരം പരസ്പരം സംസാരിക്കൂ’ എന്നാണ് ആ സമയത്ത് സ്വിഫ്റ്റ് പറഞ്ഞത്. ഇത് കാണികളെയും ഏറെ ചിരിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്ത സ്വിഫ്റ്റിനെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. റോബർട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്‌ലർ സ്വിഫ്റ്റ് ധരിച്ചിരുന്നത്. സ്റ്റോക്ക്ഹോമിൽ നടന്ന സ്വിഫ്റ്റിന്‍റെ മ്യൂസിക് ഇവന്‍റ് കാണാന്‍ ആയിരങ്ങളാണ് എത്തിയിരുന്നത്.