Kani-Kusruthi

TOPICS COVERED

പിതാവായ മൈത്രേയനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവക്കുയാണ് നടി കനി കുസൃതി. തനിക്ക് 18 വയസായാല്‍ കുടുംബം പിരിച്ചുവിടുമെന്ന് മൈത്രേയന്‍ ചെറുപ്പം മുതല്‍ തന്നെ പറയുമായിരുന്നുവെന്നും എന്നാല്‍ അന്ന് അതിന്‍റെ അര്‍ഥം മനസിലായില്ലെന്നും കനി പറഞ്ഞു.പ്രായപൂര്‍ത്തിയായ ഏതൊരു മനുഷ്യനും നല്‍കുന്ന പിന്തുണ തനിക്ക് തരുമെന്നും അദ്ദേഹം പറഞ്ഞതായി അവര്‍ കനി കുസൃതി കൂട്ടിച്ചേര്‍ത്തു.

ഞാന്‍ എന്‍റെ വഴിക്ക്, നീ നിന്‍റെ വഴിക്ക് എന്ന് പറയും

എന്നാല്‍ തനിക്ക് കാണാന്‍ തോന്നുന്നുവെന്ന് പറഞ്ഞാല്‍ മൈത്രേയന്‍ ഉടനെ വരുമെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കനി കുസൃതി പറഞ്ഞു. 'ഞാന്‍ കുഞ്ഞായിരിക്കുമ്പോഴേ, എനിക്ക് 18 വയസ്സാവുമ്പോള്‍ കുടുംബം പിരിച്ചുവിടുമെന്ന് മൈത്രേയന്‍ പറയുന്നുണ്ട്. ഞാന്‍ എന്‍റെ വഴിക്ക്, നീ നിന്‍റെ വഴിക്ക് എന്ന് പറയും.

18 വയസ്സായ മറ്റൊരാളെ എങ്ങനെ സഹായിക്കുന്നോ അതുപോലെ നിന്നേയും പിന്തുണയ്ക്കും. എന്‍റെ കൂടെ എപ്പോള്‍ താമസിക്കണമെന്ന് തോന്നിയാലും വരാം, നിന്‍റെ അടുത്തേക്ക് വരണമെന്ന് പറഞ്ഞാലും വരാം. ഏതൊരു മനുഷ്യന്‍ ചോദിച്ചാലും ഞാന്‍ പോവും. അതുപോലെ നിനക്കും വരാം.

കുട്ടിക്കാലത്ത് തന്നെ ഇതൊക്കെ പറയുമായിരുന്നു. തീരെ ചെറുതായിരിക്കുമ്പോള്‍ അതിന്‍റെ അര്‍ഥമൊന്നും അറിയില്ലല്ലോ. ശരിക്കും അങ്ങനെ സംഭവിച്ചപ്പോള്‍ മൈത്രേയന്‍ ഇനി ഇല്ലല്ലേ എന്ന് മനസിലായി. പക്ഷേ മൈത്രേയാ, എനിക്ക് കാണാന്‍ തോന്നുന്നു എന്ന് വിളിച്ച് പറഞ്ഞാല്‍ അപ്പോള്‍ തന്നെ വരും. മൈത്രേയന്‍ എന്തോ പറയുന്നോ അത് പ്രവര്‍ത്തിക്കും. എന്നാല്‍ എനിക്ക് വേണ്ടി അവിടെ ഉണ്ട്,' കനി കുസൃതി പറഞ്ഞു.