tahara-kalayan
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ന‍ടി താരകല്യാൺ. താരത്തിന്റെ എല്ലാ വിശേഷങ്ങളും  തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനിടെയിലാണ് താരം തന്റെ ശബ്ദം പോയ കാര്യം പങ്കുവച്ചത്. ഇപ്പോഴിതാ സർജറിക്ക് ശേഷമുള്ള കാര്യങ്ങളും ഡോക്ടറുടെ വിശദീകരണവുമൊക്കെ ഉൾപ്പെടുത്തി വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താര കല്യാൺ. സർജറി കഴിഞ്ഞ് രണ്ടാഴ്ചയായെന്നും ശബ്ദം തീരെ ഇല്ലെന്നും താരം  പറയുന്നു. ‌വിഡിയോ എടുക്കുന്നത് എ ഐ വഴിയാണ്. എത്രയും വേ​​ഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വിഡിയോ എടുക്കണമെന്ന് ആ​ഗ്രഹം ഉണ്ടെന്നും താര കല്യാൺ പറഞ്ഞു.