നടന്‍ ജയസൂര്യയുടെ യാത്രകള്‍ ഇനി വേറെ റേഞ്ചില്‍. റേഞ്ച് റോവർ സ്പോർട് ഓട്ടോബയോഗ്രഫി എന്ന ആഡംബര എസ്‍യുവി താരം സ്വന്തമാക്കി. കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് ജയസൂര്യ പുതിയ വാഹനം വാങ്ങിയത്. റേഞ്ച് റോവർ സ്പോർട്ടിന്റെ ഉയർന്ന വേരിയന്റാണ് ഓട്ടോബയോഗ്രഫി. 1.83 കോടി രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിന്റെ ഓൺറോഡ് വില 2.37 കോടി രൂപയാണ്.
ലാൻഡ് റോവറിന്റെ ഏറ്റവും ഉയർന്ന മോഡലായ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ 3 ലീറ്റർ ഡീസൽ മോഡലാണ് ജയസൂര്യയുടെ സ്വന്തമാക്കിയത്. മൈൽഡ് ഹൈബ്രിഡ് എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 350 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട്. ഉയർന്ന വേഗം 234 കിലോമീറ്റർ. ഡീസൽ മോഡലിനെ കൂടാതെ 3 ലീറ്റർ പെട്രോൾ മോഡലും വാഹനത്തിനുണ്ട്. പെട്രോൾ മോഡലിന് 395 ബിഎച്ച്പി കരുത്തും 550 എൻഎം ടോർക്കുമുണ്ട്.
Actor Jayasurya bought new range rover sports autobiogrpahy worth 2.37 crore