aadu-three

TOPICS COVERED

 ‘കത്തനാര്‍’ സിനിമയ്ക്കായി താടി നീട്ടിവളര്‍ത്തിയ ജയസൂര്യ ‘ആട് 3’ക്കായി താടി കളയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’ എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി താരം വീണ്ടും ഷാജി പാപ്പനായി. പാപ്പന്‍റെ ട്രേഡ് മാർക്ക് ആയ മീശയും കറുത്ത മുണ്ടുമണിഞ്ഞുള്ള ജയസൂര്യയുടെ ലുക്ക് ഇപ്പോൾ ട്രെൻഡിങ് ആണ്.

പാപ്പനായി മാറുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ജയസൂര്യ തിരിച്ചുവരവ് അറിയിച്ചത്. എട്ടുവർഷത്തിന് ശേഷം പാപ്പൻ വീണ്ടുമെത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് നടൻ വിഡിയോ പങ്കുവെച്ചത്. പാപ്പനായി മാറിയ ശേഷം ചിത്രത്തിന്‍റെ സഹനിർമാതാവായ വിജയ് ബാബുവിനെയും സംവിധായകനായ മിഥുൻ മാനുവലിനെയും വിഡിയോ കോൾ ചെയ്യുന്നതും വിഡിയോയില്‍ കാണാം. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന ആട് 3യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ‘ആട് 3’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപത്തിമൂന്നാമത്തെ ചിത്രമാണ്.

 
ENGLISH SUMMARY:

Aadu 3 is a highly anticipated Malayalam comedy movie starring Jayasurya. The film, directed by Mithun Manuel Thomas, is set to release on March 19, 2026, and marks the return of Jayasurya's iconic character, Shaji Pappan.