ദീര്‍ഘകാലമായി താന്‍ പ്രണയത്തിലാണെന്നും അതില്‍ സന്തോഷവതിയായിരിക്കുന്നുവെന്നും ബോളിവുഡ് സൂപ്പര്‍ താരം താപ്സി പന്നു. 'മത്തിയാസ് ബോയുമായി കഴിഞ്ഞ പത്തുവര്‍ഷമായി പ്രണയത്തിലാണ്. 13 വര്‍ഷം മുന്‍പ് അഭിനയം തുടങ്ങിയതാണ്. ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ പരിചയപ്പെട്ടത്. അന്നു മുതല്‍ ഇന്നുവരെ താന്‍ അതേ വ്യക്തി തന്നെയാണെന്നും' മറ്റൊരാള്‍ക്കും വേണ്ടി ബോയെ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നും അത്തരമൊരു ചിന്തയേ തോന്നിയിട്ടില്ലെന്നും താപ്സി വെളിപ്പെടുത്തി. അതേസമയം, താരമായി കഴിഞ്ഞാല്‍ പിന്നീട് പ്രണയിക്കാന്‍, പ്രണയം തുടര്‍ന്ന് കൊണ്ടുപോകാനൊക്കെ ബുദ്ധിമുട്ടാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ടെന്നും പ്രണയമാണെന്ന് മറ്റുള്ളവര്‍ പറയുന്നത് എത്രത്തോളം വിശ്വസിക്കാനാകുമെന്ന ആശങ്കയാണ് അതിന്‍റെ കാരണമെന്നും താപ്സി കൂട്ടിച്ചേര്‍ത്തു. 

 

കാമുകനില്‍/ കാമുകിയില്‍ നിന്നും ലഭിക്കുന്ന സുരക്ഷിത ബോധം ഏതൊരു പ്രണയബന്ധത്തിലും പ്രാധാന്യമര്‍ഹിക്കുന്നയൊന്നാണെന്നും ഒരു പുരുഷനെയാണ്, ആണ്‍കുട്ടിയെയല്ല പ്രണയബന്ധത്തില്‍ സ്ത്രീകള്‍ ആഗ്രഹിക്കുകയെന്നും താപ്സി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

വിവാഹത്തെ കുറിച്ചുയര്‍ന്ന ചോദ്യങ്ങളോട് തപ്സി മുന്‍പ് പ്രതികരിച്ചതും ശ്രദ്ധേയമായിരുന്നു. താനിതുവരെ ഗര്‍ഭിണിയല്ലെന്നും അതുകൊണ്ട് തന്നെ അടുത്തൊന്നും വിവാഹം കഴിക്കുന്നില്ലെന്നും  വിവാഹം കഴിക്കുമ്പോള്‍ തീര്‍ച്ചയായും എല്ലാവരെയും അറിയിക്കുമെന്നുമായിരുന്നു താരത്തിന്‍റെ മറുപടി. കുട്ടികളെ വേണമെന്ന് തോന്നുമ്പോള്‍ മാത്രമേ താന്‍ വിവാഹിതയാകൂവെന്നും മറ്റൊരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹം കഴിക്കാതെ കുട്ടികളുണ്ടാവുന്നതിനോട് താല്‍പര്യമില്ലെന്നും അതേസമയം ആഡംബര വിവാഹത്തില്‍ താല്‍പര്യമില്ലെന്നും താരം തുറന്നു പറഞ്ഞു. തന്‍റെ വിവാഹം കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള ഒരു ദിവസത്തെ മാത്രം പരിപാടിയായിരിക്കുമെന്നും ദിവസങ്ങള്‍ നീളുന്ന വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും വയ്യെന്നും താരം കൂട്ടിച്ചേര്‍ത്തു. ഷാറുഖിനൊപ്പമുള്ള സൂപ്പര്‍ഹിറ്റ് ചിത്രം ഡന്‍കിയാണ് താപ്സിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 

 

Too happy' with boyfriend of 10 years, no thoughts of leaving him; Taapsee Pannu