'ജയം അതിനെക്കാള്‍ വലിയ ഒരു ലഹരിയില്ല, ഞാനും ആ ലഹരിയില്‍ മതി മറന്നു; മതിമറന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ചതി കണ്ടെത്താന്‍ കഴിയില്ല..' ആകാംക്ഷയും ഉദ്വേഗവും നിറച്ച് പ്രേഷകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി– മോഹന്‍ ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്‍റെ ട്രയിലര്‍ പുറത്ത്. ഇതിനു മുന്‍പിറങ്ങിയ ടീസറുകള്‍ക്കും ചിത്രത്തിലെ പാട്ടുകള്‍ക്കും വലിയ പ്രേഷക സ്വീകാര്യതയാണ് ലഭിച്ചത്. ഒരു അമര്‍ ചിത്രകഥ പോലെ കണ്ടിരിക്കാവുന്ന സിനമിയാണെന്നാണ് സംവിധായകന്‍ ലിജോ പറഞ്ഞത്. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാള സിനിമ ലോകം മുഴുവന്‍ സിനിമയെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധ സന്യാസികൾക്കു സമാനമായ ജീവിതസാഹചര്യത്തിൽ പറയുന്ന ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ട വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും. പിആർഓ പ്രതീഷ് ശേഖർ.ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവർ ചേർന്നു നിർമിച്ച ചിത്രം. 25നു തിയറ്ററുകളിലെത്തും.