സോനു നിഗത്തിന്റെ പാട്ട് തന്റെ പാട്ടിന്റെ കോപ്പിയടിയാണെന്ന ആരോപണവുമായി എത്തിയ പാക്കിസ്താനി ഗായകനോട് ക്ഷമ ചോദിച്ച് സോനു നിഗം. സോനു നിഗത്തിന്റെ സുന്‍ സരാ എന്ന പുതിയ പാട്ട് 2009ല്‍ പുറത്തുവന്ന തന്റെ എ കുഖാ എന്ന പാട്ടിന്റെ കോപ്പിയടി ആണെന്നാണ് ഒമര്‍ നദീം എന്ന പാകിസ്കാന്‍ ഗായകന്‍ ആരോപിച്ചത്.
എന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവാത്ത ഒരു ഘട്ടത്തില്‍ ഞാന്‍ എത്തിയിരിക്കുന്നു. പക്ഷെ നിങ്ങള്‍ അത് ഉപയോഗിക്കുമ്പോള്‍ ഒജി ട്രാക്കില്‍ ക്രഡിറ്റെങ്കിലും നല്‍കണമായിരുന്നു. കുറഞ്ഞത് അല്‍പ്പം സൂക്ഷ്മതയോടെയെങ്കിലും ചെയ്യാമായിരുന്നു. സോനു നിഗമിന്റെ വലിയ ആരാധകനാണ് ഞാന്‍, ഒമര്‍ നദീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തനിക്ക് ഇതുമായി ഒരു ബന്ധവുമില്ല എന്നാണ് സോനു നിഗം പ്രതികരിച്ചത്. നിങ്ങള്‍ക്ക് അറിയുന്നത് പോലെ എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. കമാല്‍ ആര്‍ ഖാന്‍ എന്ന ദുബായിലെ എന്റെ അയല്‍വാസിയാണ് ഈ പാട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാന്‍ എനിക്കായില്ല. ഒമറിന്റെ പാട്ട് കേട്ടിരുന്നു എങ്കില്‍ ഞാന്‍ ഒരിക്കലും ഇത് പാടില്ലായിരുന്നു, സോനു നിഗം പറയുന്നു. തന്നെക്കാള്‍ നന്നായി താങ്കള്‍ ഈ പാട്ട് പാടിയതായും സോനു നിഗം പറഞ്ഞു.