ഷാരൂഖ് ഖാനെ പരിചയപ്പെടണമെന്ന ആഗ്രഹവുമായി നടന്ന യുവാവാണ് അവസാനം അത് നേടിയെടുത്ത് സമൂഹമാധ്യമങ്ങളിലെ താരമായിരിക്കുന്നത്. കണ്ടന്‍റ് ക്രിയേറ്ററായ ആകാശ് പിള്ളയാണ് കിങ് ഖാന്‍റെ വീടിന് മുന്നില്‍ കാത്തുനിന്ന് തന്‍റെ ആഗ്രഹം സാധിച്ചത്.ഷാരൂഖിന്റെ മുംബൈയിലെ വസതിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്തുനില്‍ക്കുകയായിരുന്നു.അതിന് മുന്‍പും ഷാരൂഖിനെ കാണാന്‍ ആകാശ് പല ശ്രമങ്ങളും നടത്തി.
ഫിലിം സിറ്റിയിൽ പോകുക, ജവാന് വേണ്ടി നടത്തിയ ഒരു പ്രസ് ഇവന്റിൽ പോവുക, #AskSRK സെഷനുകളിൽ ഇടതടവില്ലാതെ ട്വീറ്റ് ചെയ്യുക, ജവാൻ കാണാൻ ഒരു തിയേറ്റർ മുഴുവൻ ബുക്ക് ചെയ്യുക എന്നിങ്ങനെ സൂപ്പർസ്റ്റാറിന്റെ ശ്രദ്ധ ആകർഷിക്കാൻ ദിവസങ്ങളായി ആകാശ് പല വഴികളും പരീക്ഷിച്ചു.
ഒടുവിൽ, എസ്ആർകെയുടെ മാനേജർ പൂജ ദദ്‌ലാനിയുടെ ശ്രദ്ധയിൽ പെട്ടു, അങ്ങനെയാണ് ആകാശ് പിള്ളയും എസ്ആർകെയും തമ്മിൽ ഒരു ചെറിയ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഷാരൂഖിനെ നേരിട്ട് കണ്ട സന്തോഷത്തിലാണ് ആകാശ്. ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച അനുഭകഥ ഷാരുഖ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തതോടെ ആകാശ് താരമായിരിക്കുകയാണ്.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.