shahrukhkohli

മരുമകനെ പോലെയാണ് വിരാട് കോലി തനിക്കെന്ന് ഷാരൂഖ് ഖാന്‍. എക്സില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് ഷാരൂഖിന്റെ പ്രതികരണം. എന്റെ സ്വന്തം എന്നത് പോലെയാണ്കോലി. എല്ലായ്പ്പോഴും കോലിയുടെ നല്ലതിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു എന്നുമാണ് ട്വിറ്ററില്‍ ആരാധകരില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയുമായി ഷാരൂഖ് ഖാന്‍ കുറിച്ചത്. 

 

കോലിയെ കുറിച്ചുള്ള ഷാരൂഖിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ജവാന്‍ തിയറ്ററില്‍ കളക്ഷന്‍ റെക്കോര്‍ഡ് ഇടുന്നതിന്റെ ആഘോഷത്തിലാണ് ഷാരൂഖ് ഖാന്‍. കോലിയാവട്ടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധ ശതകം കണ്ടെത്തിയാണ് മടങ്ങിയത്. 61 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്സും പറത്തിയായിരുന്നു കോലിയുടെ ഇന്നിങ്സ്.