മലയാളികൾക്ക് ഓണസമ്മാനവുമായി ഇത്തവണയും വിദ്യാധരൻ മാഷിന്റെ പാട്ടെത്തി. ട്രാൻസ് സമൂഹത്തെ ചേർത്ത് നിർത്തണമെന്നറിയിച്ചുള്ള വരികളാണ് ഇത്തവണ മാഷ് ആൽബമായി പുറത്തിറക്കിയത്.
എല്ലാ ഓണക്കാലത്തും വിദ്യാധരൻ മാഷിന്റെ ഓണസമ്മാനം മലയാളികൾക്കുണ്ടാകും. ഇത്തവണയും ആ പതിവു തെറ്റിച്ചില്ല. പുതിയൊരു പൂവാടിയായി എന്ന ആൽബം ഉത്രാട നാളിൽ മലയാളികൾക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ തന്നെ സമൂഹ മാധ്യമ പേജിലൂടെയാണ് ആൽബം പങ്കു വെച്ചത്. ഏറെ പ്രസക്തിയുള്ള സന്ദേശം ജനങ്ങളിലെത്തിക്കുക കൂടിയാണ് ആൽബത്തിന്റെ ലക്ഷ്യം.
ചേർത്ത് നിർത്തലിന്റേതു കൂടിയാണ് ഓണം. എല്ലാ മനുഷ്യരെയും ചേർത്ത് പിടിക്കണമെന്ന സന്ദേശമാണ് മാഷിന്റെ പുതിയ ആൽബം. ട്രാൻസ് സമൂഹത്തെ ഒറ്റപ്പെടുത്തുന്നവരെ തിരുത്തുവാനുള്ള ശ്രമം കൂടിയാണെന്ന് വിദ്യാധരൻ മാഷ് പറഞ്ഞു വെക്കുന്നുണ്ട്. ജയകുമാർ ചെങ്ങമനാടിന്റേതാണ് വരികൾ. ഹരിത ഹരീഷിനൊപ്പം മാഷും ചേർന്നാണ് ആലാപനം