krishna-prabha

ഫിമെയില്‍ ബാന്‍ഡിനൊപ്പം പാടിത്തകര്‍ക്കാനാണ് ഇത്തവണ കൃഷ്ണപ്രഭ മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ് വേദിയില്‍ എത്തിയിരിക്കുന്നത്. അനന്യ, ശ്വേത മേനോൻ,  ലക്ഷമി ഗോപാലസ്വാമി, ഭാമ എന്നിവരാണ് ബാന്‍ഡിലെ മറ്റ് അംഗങ്ങള്‍. ഒപ്പം ഗോവിന്ദ് പത്മസൂര്യക്കൊപ്പം ഒരു മാസ് ഡാന്‍സ് പെര്‍ഫോമന്‍സും. അമ്മയുടെ പരിപാടി കോളേജ് കാലത്തേക്ക് തിരികെ പോയ പോലെയുള്ള അനുഭവമാണെന്നും താരം പറയുന്നു. 

‘പങ്കെടുക്കുകയെന്നതാണ് പ്രധാനം , നമ്മുടെ കുടുംബം പോലെ നടത്തുന്ന പരിപാടിയാണ്. സിദ്ദിഖും ജഗദീഷ് ചേട്ടനും പാട്ടിന്റെ എന്‍സൈക്ലോ പീഡിയയാണ്. കോളജ് കാലഘട്ടം പോലെ എല്ലാവരും പരിപാടികള്‍ ആസ്വദിക്കുന്നു’ താരം പറയുന്നു. റിലീസിന് ഒരുങ്ങുന്ന ജോജു ജോര്‍ജിന്‍റെ പുലിമട വലിയ പ്രതീക്ഷയുള്ള ചിത്രമാണെന്നും കൃഷ്ണപ്രഭ പറയുന്നു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് നടന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.