jaffer-idukki

കാലഘട്ടം മാറിയത് അനുസരിച്ച് സംസാരഭാഷ സൂക്ഷിച്ച് വേണമെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ‘വായില്‍ കിടക്കുന്ന നാക്ക് സൂക്ഷിച്ച് ഉപയോഗിക്കണം. രാഷ്ട്രീയക്കാരും സിനിമക്കാരും എന്നല്ല ഏത് മനുഷ്യനായാലും സൂക്ഷിച്ച് വര്‍ത്തമാനം പറയണം. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയുന്നത് ഒഴിവാക്കുക, ദേശം ഭാഷ മതം രാഷ്ട്രീയം ഒന്നും കൂട്ടിക്കലര്‍ത്താതെ മനുഷ്യനായി മുന്നോട്ട് പോകണം.'

 

കൂലിപ്പണിയെടുത്താണ് സാധാരണക്കാര്‍ സിനിമയ്ക്ക് പോകുന്നത്. അതുകൊണ്ടാണ് തിയറ്ററുകളില്‍ ആള് കുറയുന്നത്. അതുകൊണ്ട് കാണണം എന്ന് അപേക്ഷിക്കാനേ നമുക്ക് കഴിയൂ എന്നും ജാഫര്‍ ഇടുക്കി കൂട്ടിച്ചേർത്തു. ആലുവയിലെ ബാലികയുടെ കൊലപാതകം വളരെ വേദനിപ്പിച്ചെന്നും  സമൂഹത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും താരം പറയുന്നു. ഒപ്പം പുതിയ സിനിമ വിശേഷങ്ങളും ജാഫര്‍ ഇടുക്കി പങ്കിട്ടു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് നടന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.