sivarajkumar-movie

TAGS

മൈസൂരിൽ തിയറ്ററിലെത്തി ‘ജയിലര്‍’ സിനിമ കണ്ട് കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാർ. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടെന്നും നെൽസൺ, രജനികാന്ത്, തമിഴ്‌നാട്–കേരള–ആന്ധ്രാ പ്രേക്ഷകർ എന്നിവർക്ക് നന്ദി പറയുന്നുവെന്നും ശിവരാജ് മാധ്യമങ്ങളോട് പറഞ്ഞു.ചിത്രത്തിൽ നരസിംഹ എന്ന ഡോൺ ആയാണ് ശിവരാജ്കുമാർ പ്രത്യക്ഷപ്പെടുന്നത്. സിനിമയിെല അദ്ദേഹത്തിന്റെ മാസ് രംഗങ്ങൾക്ക് തിയറ്ററുകളിലും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. തിയറ്റർ ഒന്നടങ്കം പിടിച്ചുകുലുക്കുന്ന തരത്തിലുള്ള മാസ് വരവാണ് ക്ലൈമാക്സിൽ അദ്ദേഹത്തിന്റേത്. കേരളത്തിൽ പോലും ശിവരാജ് കുമാറിന്റെ ഈ രംഗത്തിനു വമ്പൻ പ്രതികരണമാണ് ലഭിച്ചത്. ധനുഷിന്റെ ക്യാപ്റ്റൻ മില്ലറാണ് ശിവരാജ്കുമാറിന്റെ അടുത്ത പ്രോജക്ട്.