jailer-rajani

രജനികാന്തിന്‍റെ ജയിലര്‍ സിനിമയ്ക്കൊപ്പം തന്നെ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തിയ മലയാള ചിത്രം ജയിലര്‍. പേരിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ  ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 18നായിരിക്കും ജയിലര്‍ റിലീസാകുക.ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രമോഷനുമായി ബദ്ധപ്പെട്ട് ധ്യാനിനോട് ചോദിച്ച ചോദ്യവും ഉത്തരവുമാണ് വൈറല്‍, തമിഴിലെ സൂപ്പര്‍താരം രജനികാന്തിന്‍റെ ജയിലറുമായാണ് മത്സരം എന്താണ് അനുഭവം എന്ന ചോദ്യമാണ് ധ്യാനിനോട് അവതാരക ചോദിച്ചത്.  ധ്യാനിന്‍റെ മറുപടി ഇങ്ങനെ, അച്ഛന്‍ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്, കാരണം എനിക്ക് ഇനിയും മുന്നോട്ട് കുറേ വര്‍ഷങ്ങള്‍ ഉണ്ടല്ലോ. എന്നാല്‍ ജയിലര്‍ സീരിയസ് ചിത്രമാണെന്നും. 1950 കളിലെ കാലഘട്ടമാണ് ചിത്രം പറയുന്നതെന്നും. ഇത്തരം ഒരു വേഷം തേടിയെത്തിയത് ഭാഗ്യമാണെന്നും ധ്യാന്‍ പറയുന്നു. .നേരത്തെ രജനികാന്തിന്‍റെ ജയിലറിനൊപ്പം ധ്യാന്‍ അഭിനയിക്കുന്ന ജയിലര്‍ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. നേരത്തെ മലയാളം ജയിലര്‍ സംവിധായകന്‍ സക്കീര്‍ മഠത്തില്‍  ചിത്രത്തിന് തീയറ്റര്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു.