dhyan-about-sreenivasan-friends

തഗ്ഗ് ഡയലോഗുകള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. സോഷ്യല്‍മീഡിയ സ്റ്റാറായ ധ്യാന്‍ വീണ്ടും തഗ്ഗ് അടിച്ച് വൈറലായിരിക്കുകയാണ്. അച്ഛന്‍റെ സുഹൃത്തുക്കൾ ഇതുവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ എന്നതാണ് ധ്യാനിന്‍റെ പുതിയ വൈറല്‍ ഡയലോഗ്. 

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഭീഷ്മർ' എന്ന ചിത്രത്തിന്‍റെ പൂജയ്ക്കിടെയായിരുന്നു സംഭവം. ചിത്രത്തിന്‍റെ സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ശ്രീനിവാസന്‍റെ സുഹൃത്താണെന്നും അതുകൊണ്ട് ചിത്രത്തില്‍ പെര്‍ഫോമന്‍സ് മോശമായാല്‍ വീട്ടിലേക്ക് വിളിച്ച് പറയുമെന്നും അതില്‍ ടെന്‍ഷന്‍ ഉണ്ടെന്നുമാണ് ധ്യാന്‍ പറയുന്നത്.

അച്ഛന്‍റെ സുഹൃത്തുക്കളുമായി വലിയ ബന്ധം വെക്കാറില്ല. അച്ഛന്‍റെ സുഹൃത്തുക്കൾ ഇതുവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. പെര്‍ഫോമന്‍സ് മോശമായാലൊക്കെ വീട്ടിലേക്ക് വിളി പോകും. ആ രീതിയില്‍ എന്ത് സംഭവിക്കുമെന്നുള്ള ടെന്‍ഷനിലാണ് എന്നാണ് ധ്യാന്‍ പറഞ്ഞത്. 

ENGLISH SUMMARY:

Dhyan Sreenivasan is trending for his witty remarks at a movie launch. The actor jokingly expressed concerns about working with his father's friend, fearing criticism might reach home.