prashanth-alexander

 

പുരുഷ പ്രേതം കരിയറിലെ മികച്ച അവസരങ്ങളിലൊന്നായിരുന്നു എന്ന് നടന്‍ പ്രശാന്ത് അലക്സാണ്ടര്‍. 'ചിത്രത്തിലൂടെ വലിയ സ്വീകാര്യതയാണ് പ്രക്ഷകരില്‍ നിന്ന് ലഭിച്ചത്. സിനിമയിലേക്ക് കടന്നു വരിക എന്നതിലുപരി സിനിമയില്‍ തുടരുക എന്നതാണ് വെല്ലുവിളി. നല്ലൊരു അവസരത്തിന് ചിലപ്പോള്‍ ഒരുപാട് നാളുകള്‍ കാത്തിരിക്കേണ്ടി വരാം. അതിനിടയില്‍ സിനിമ വിട്ട് പോകുന്നവര്‍ ഉണ്ടാവാം.നല്ല അവസരങ്ങള്‍ കിട്ടുന്നവര്‍ ചുരുക്കമാണ്’ അദ്ദേഹം പറയുന്നു. 

 

ഒടിടി പ്ലാറ്റ്ഫോം പുരുഷ പ്രേതം സിനിമയ്ക്ക് നല്ല അവസരമായിരുന്നു. തിയേറ്റര്‍ റിലീസ് എന്ന വെല്ലുവിളി തരണം ചെയ്തു. സംവിധായകരെയും നടനെയും നോക്കി മാത്രമേ ആളുകള്‍ ഇപ്പോഴും തിയേറ്ററിലേക്ക് എത്തുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു.

 

ഒടിടി റിലീസില്‍ തിയറ്ററില്‍ നിന്ന് ലഭിക്കുന്ന ഫീല്‍ ഇല്ല എന്ന് പലരും പറയാറുണ്ട്, നല്ല അവസരങ്ങളിലേയ്ക്ക് നമ്മളെ അടുപ്പിക്കുന്ന മാധ്യമങ്ങളായാണ് ഒടിടിയെ കാണുന്നത്. സിനിമയില്‍  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണെന്നും പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.