nasser-latif

മലയാളം ഫിലിം ഇന്‍ഡസ്ട്രിയു‌െട അടിത്തറ മമ്മൂക്കയും ലാലേട്ടനുമെന്ന് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്. മറ്റെല്ലാവരും അവരെ ചുറ്റിപറ്റി പ്രവര്‍ത്തിക്കുന്നവരാണെന്നും നാസര്‍. മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. 

 

‘ഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്, മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം വളരെ ഫ്രീയായി ഇടപെടുന്നു. താര പരിവേഷങ്ങളും ജാഡയുമാന്നുമില്ലാതെ എല്ലാവരെയും കാണാനാകും. മമ്മൂക്ക ഒരു കൊച്ചുകുട്ടിയെ പോലെ ജാഡയൊന്നുമില്ലാതെ എല്ലാവരോടും ഇടപഴകുന്നത് കാണാന്‍ രസമാണ്. അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനാകാനുള്ള കാരണവും അതാണ്. മോഹന്‍ലാലും അങ്ങിനെ തന്നെ’ അദ്ദേഹം പറയുന്നു. 

 

പുതിയ ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളിലാണെന്നും ചിത്രം ഉടനെ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ജോസ് തോമസ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം മറ്റു മൂന്ന് ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങാനുണ്ടെന്നും അദ്ദേഹം പറയുന്നു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.