indrajith-sukumaran

 

ആഗ്രഹിച്ചത് പാട്ടുകാരനാകാന്‍ ആയിരുന്നെങ്കിലും വന്നെത്തിയത് അഭിനയത്തില്‍ ആയി എന്ന് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. പാട്ടും അഭിനയവും ഒന്നിച്ച് കൊണ്ടുപാകന്‍ കഴിയുന്നതില്‍ സന്തോഷമെന്നും നടന്‍ പറയുന്നു. ‘സ്വന്തമായി പാടിയ പാട്ടാണ് ഇത്തവണ അമ്മ മഴവില്‍ അവാര്‍ഡ്സ് വേദിയില്‍ അവതരിപ്പിക്കുന്നത്, കോളജില്‍ പഠിക്കുമ്പോള്‍ പാട്ടുകാരന്‍ ആകണമെന്നായിരുന്നു ആഗ്രഹം’. 

 

അടുത്തിടെ തിരുവന്തപുരം വിമന്‍സ് കോളജില്‍ നടന്ന പരിപാടിക്കിടെ ഇന്ദ്രജിത്ത് പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പണ്ട് അതേ വേദിയില്‍ താന്‍ ആ പാട്ട് പാടിയിട്ടുണ്ടെന്നും വലിയ സ്വീകാര്യത ലഭിച്ചതില്‍ സന്തേഷമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് രവീന്ദ്രന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

 

തുറമുഖത്തിലെ ചരിത്ര കഥാപാത്രമായ സാന്‍റോ ഗോപാലിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നതെന്നും താരം പറഞ്ഞു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിന്‍റെ പുതിയ വിശഷങ്ങള്‍ സംവിധായകന്‍ പൃഥിരാജ് തന്നെ പ്രേക്ഷകരെ അറിയിക്കുമെന്നും താരം വ്യകത്മാക്കി. 

 

ഇന്ദ്രജിത്തിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ. സനൽ വി ദേവൻ അണിയിച്ചൊരുക്കുന്ന ചിത്രം വളരെ ലളിതമായ ഒരു കുടുംബ ചിത്രമായിരിക്കും. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിലെ വീഡിയോകളും ഗാനങ്ങളും എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.