jomol-actress

 

നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അമ്മ’ വേദിയിലേയ്ക്ക് തിരിച്ചു വരുന്നതില്‍ സന്തേഷമെന്ന് മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം ജോമോള്‍. അമ്മ ഷോയിലേക്കുള്ള വരവ് കുടുംബത്തിലേക്കുള്ള തിരിച്ചുവരവ് പോലെയാണ്, അവസാനമായി പങ്കെ‌ടുത്തത് 2002ലായിരുന്നുവെന്നും ജോമോള്‍ പറയുന്നു. വിവാഹ ശേഷം  ബോംബെയിലായിരുന്നു, കുടുംബത്തിനും കുട്ടികള്‍ക്കും പ്രാധാന്യം കൊടുക്കേണ്ട സമയമായിരുന്നു അത്. അതുകൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നതെന്നും ജോമോള്‍ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറ‍ഞ്ഞു. അമ്മ മീറ്റിംങുകളില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്, പുതിയ താരങ്ങളെ കാണുന്നതില്‍ സന്തോഷമെന്നും ജോമോള്‍ പറയുന്നു.  

 

തിരക്കഥകള്‍ കേള്‍ക്കുന്നുണ്ട്, മനസിന് ഇണങ്ങിയത് കിട്ടായാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും മലയാള സിനിയലേക്ക് തിരിച്ചു വരുമെന്നും ജോമോള്‍ പറയുന്നു. മഴവില്‍ മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.