ചിത്രം: AP
ഹോളിവുഡില്‍ റെക്കോര്‍ഡ് കലക്ഷനുമായി ബാര്‍ബി. 100 കോടി ഡോളറാണ് റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിട്ടപ്പോള്‍ ചിത്രം സ്വന്തമാക്കിയത്. സൂപ്പര്‍ മാരിയോയ്ക്ക് പിന്നാലെ അടുത്ത ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. യുഎസില്‍ നിന്നും കാനഡയില്‍ നിന്നും മാത്രമായി 53 മില്യണ്‍ ഡോളര്‍ വാരിയ ചിത്രത്തിന്റെ രാജ്യാന്തര കലക്ഷന്‍ 1.03 ബില്യണായി. ഇതോടെ 100 കോടി ഡോളര്‍ ക്ലബിലെത്തുന്ന ആദ്യ സ്വതന്ത്ര വനിതാ സംവിധായികയായി ഗ്രെറ്റാ ഗെര്‍വിഗ്. 'ബാര്‍ബില്ല്യണ്‍' എന്നാണ് നേട്ടത്തെ വാര്‍നര്‍ ബ്രദേഴ്സ് വിശേഷിപ്പിച്ചത്.
തലമുറകള്‍ക്കിപ്പുറവും ബാര്‍ബിയെ ജനപ്രിയമാക്കിയത്, ഗ്രെറ്റയുടെ വിജയമാണെന്ന് നിരൂപകര്‍ പറയുന്നു. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് ജനങ്ങള്‍ കൂട്ടത്തോടെ യുഎസിലെ തിയറ്ററുകളിലെത്തുന്നതെന്നും അതിന് കാരണമായത് ഗ്രെറ്റയുടെ കയ്യൊതുക്കത്തോടെയുള്ള സംവിധാനമാണെന്നും നിരൂപകര്‍ വാഴ്ത്തുന്നു. ക്രിസ്റ്റഫര്‍ നോളന്റെ ' ഓപണ്‍ഹെയ്മറി' നൊപ്പമാണ് ബാര്‍ബിയും തിയറ്ററുകളിലെത്തിയത്.