സിനിമയിലെയും സമൂഹത്തിലെയും നയന്‍താരയെക്കുറിച്ച് പ്രേക്ഷകര്‍ക്കെല്ലാമറിയാം. എന്നാല്‍ വീടിനുള്ളിലെ നയന്‍സിനെക്കുറിച്ച് അധികമൊന്നും അറിയില്ല. ഇപ്പോഴിതാ ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് ഭര്‍ത്താവ് വിഘ്നേശ് ശിവന്‍. ചില സമയങ്ങളില്‍ ഞങ്ങള്‍ വളരെ വൈകിയാണ് ഭക്ഷണം കഴിക്കുക, അര്‍ധരാത്രി 12 നും ഒരുമണിക്കുമെല്ലാം ചില സാഹചര്യങ്ങളില്‍ കഴിക്കേണ്ടിവരാറുണ്ട്. ആ സമയത്തെല്ലാം ക്ലീനിംഗും പാത്രങ്ങള്‍ കഴുകി വെയ്ക്കുന്നതുമെല്ലാം നയന്‍സാണെന്നാണ് വിഷ്നേഷ് പറയുന്നത്. വീട്ടില്‍ 10 ജോലിക്കാരുണ്ട്,അവരെയാരെയെങ്കിലും വിളിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ അതിനൊന്നും നയന്‍സ് മുതിരാറില്ല.
ഇതൊരു ചെറിയ കാര്യമാണെന്നും ഇത്തരം സാഹചര്യങ്ങള്‍ നിരവധിയാണെന്നും വിഘ്നേഷ് പറയുന്നു. എന്നാല്‍ തുറന്നുപറച്ചിലിനു കീഴെ വിഘ്നേശിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളുണ്ട്, താങ്കള്‍ കഴിച്ച പാത്രമെങ്കിലും താങ്കള്‍ക്ക് കഴുകിക്കൂടേയെന്നാണ് ചോദ്യം.
Vignesh Sivan opens up about Nayanthara