ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്നായിരുന്നു ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ ആവശ്യം, സംവിധായകന്റെ നിർദേശത്തെ തുടർന്ന് തിയറ്റർ ഉടമകൾ സീറ്റൊഴിച്ചിടാൻ തീരുമാനിച്ചിരുന്നു. ഹൈദരാബാദില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനിടെ ഹനുമാന് വേണ്ടിയുള്ള സീറ്റിൽ ഇരുന്നയാള്‍ക്ക് മര്‍ദ്ദനവും ഏറ്റിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സീറ്റും ഹനുമാന് വേണ്ടി ഒഴിച്ചിട്ടു എന്നാണ് ട്രോളുകള്‍. ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം, സംഭാഷണം എന്നിവയ്‌ക്കെതിരെ പല ഭാഗങ്ങളിൽ നിന്നായി വിമർശനങ്ങൾളും ട്രോളുകളും ഉണ്ടായിരുന്നു. ആദിപുരുഷിന്റെ സ്ക്രീനിങ്ങ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്‌ഗഢിലെ ചില ജില്ലകളിൽ പ്രതിഷേധം നടന്നു. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 700 കോടിയാണ്. കുട്ടികൾക്കു വേണ്ടിയുള്ള കാർട്ടൂണുകൾക്കും ഗെയിമുകൾക്കും പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങള്‍.