adipurush-1-

 വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചാണ് ആദിപുരുഷ് എന്ന ചിത്രം പുറത്തിറങ്ങിയത്. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം നിരാശയായിരുന്നു സമ്മാനിച്ചത്. കൂടാതെ ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരില്‍ വലിയ വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ മനോജ് മുന്താഷിര്‍ പ്രേക്ഷകരോട് മാപ്പപേക്ഷയുമായി എത്തിയിരിക്കുകയാണ്. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മനോജ് ഇക്കാര്യം പറയുന്നത്. ‘ആദിപുരുഷ് ജനങ്ങളുടെ വികാരം വൃണപ്പെടുത്തിയെന്ന് ഞാന്‍ സമ്മതിക്കുന്നു. കൂപ്പുകൈകളോടെ മാപ്പ് ചോദിക്കുകയാണ്. പ്രഭു ബജ്റംഗ് ബലി നമ്മളെ ഒന്നിപ്പിച്ച് നിർത്തുകയും നമ്മുടെ വിശുദ്ധ സനാതനത്തെയും മഹത്തായ ദേശത്തെയും സേവിക്കാന്‍ ശക്തി തരുകയും ചെയ്യട്ടെ..’– അദ്ദേഹം കുറിച്ചു. വലിയ മുതല്‍ മുടക്കിലൊരുങ്ങിയ ചിത്രം ജൂണ്‍ 16ന് ആണ് പുറത്തിറങ്ങിയത്. പിന്നാലെ വിമര്‍ശനങ്ങളുടേയും ട്രോളുകളുടേയും പ്രവാഹമായിരുന്നു. ഇതിനെതിരെ മനോജ് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെറ്റ് മനസിലാക്കി മാപ്പ് പറയുകയാണ് അദ്ദേഹം. പ്രഭാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്.

 

Manoj Muntashir accepts Adipurush hurt people's sentiments in new note, apologises