മംഗള്‍യാന്‍ ദൗത്യം പ്രമേയമാക്കിയ സംസ്കൃത സിനിമ ‘യാനം’ ഐ.എഫ്.എഫ്.ഐയുടെ ഇന്ത്യന്‍ പനോരമയിലേക്കു തിരഞ്ഞെടുത്തു. എ.വി.എ പ്രൊഡക്ഷന്‍സിന്റെ പേരില്‍ എ.വി. അനൂപ് നിര്‍മിച്ച സിനിമയുടെ സംവിധായകന്‍ വിനോദ് മങ്കരയാണ്. ഐ.എസ്.ആര്‍.ഒ. മുൻചെയർമാന്‍ കെ.രാധാകൃഷ്ണന്‍റെ മൈ ഒഡീസി, മെമോയേഴ്സ് ഓഫ് ദ് മാൻ ബിഹൈൻഡ് ദ മംഗൾയാൻ മിഷനെന്ന ആത്മകഥയെ അടിസ്ഥാനമാക്കിയാണു യാനം നിര്‍മിച്ചിരിക്കുന്നത്. സംസ്കൃത ഭാഷയിലുള്ള ആദ്യ ശാസ്ത്ര ഡോക്യുമെന്ററി സിനിമ കൂടിയാണ് യാനം.