‘വേറിട്ട പുതുമയുള്ള അവതരണം..മലയാളി കണ്ട് പരിചയിക്കാത്ത കഥാപരിസരം.. പഴയ മമ്മൂട്ടി, പുതിയ മമ്മൂട്ടി എന്നൊന്നുമില്ല. ഇപ്പോൾ എങ്ങനെയാണോ അതാണ് ഏറ്റവും മികച്ച മമ്മൂട്ടി...’ ഇങ്ങനെ വാഴ്ത്തലുകളിൽ നിറഞ്ഞ് തിയറ്ററുകളും നിറച്ച് മുന്നേറുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. സിനിമ വലിയ ചർച്ചയായതോടെ സംവിധായകൻ അടങ്ങുന്ന അണിയറ സംഘം മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് സന്തോഷം പങ്കിട്ടു. ചിത്രീകരണത്തിന് ഇടയിലെ രസകരമായ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയെ സാക്ഷിയാക്കി ഫൈറ്റ് കാണിച്ചുകാെടുക്കുന്ന സംവിധായകന്റെ വിഡിയോ ഇപ്പോൾ ൈവറലാണ്. ഒപ്പം ഡ്യൂപ്പില്ലാതെ മമ്മൂട്ടി കാർ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോയും ആരാധകർ സ്നേഹത്തോടെ പങ്കിടുന്നു.

 

 

സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലർ, പാരാനോർമൽ സൂപ്പർ നാച്ചുറൽ ത്രില്ലർ എന്ന വിശേഷങ്ങൾ ഇതിനോടകം സിനിമ നേടിക്കഴിഞ്ഞു.ലൂക്ക് ആന്റണി എന്ന കഥാപാത്രവും സൂക്ഷ്മമായ ഭാവങ്ങളും മമ്മൂട്ടിക്ക് കയ്യടി നേടിത്തരുന്നു.അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബിൻ ആദ്യ രണ്ട് സിനിമകളിലും ഫാന്റസിയാണ് കൈകാര്യം ചെയ്തതെങ്കിൽ ഇൗ സിനിമയിൽ അൽപം സൂപ്പർനാച്ചുറൽ എലമെന്റ്സും ചേർത്താണ് രചന നിർവഹിച്ചിരിക്കുന്നത്. സംവിധായകനായ നിസാം ബഷീറിനും ഇതോടെ വലിയ പ്രശംസയാണ് തേടിയെത്തുന്നത്.