ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം കൂടി വന്നതോടെ മോഹൻലാൽ ആരാധകർ വലിയ ആവേശത്തിലാണ്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് വൻ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നത്. സിനിമയുടെ പേരും പുറത്ത് വിട്ടിട്ടില്ല. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്. 'മലക്കോട്ടൈ വാലിബന്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഗ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഷിബു ബേബി ജോണ്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. 2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിക്കും. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടി നായകനായെത്തുന്ന നൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ പ്രോജക്ട്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.