TAGS

ജീവിതത്തിലെ നിലപാടുകളും സിനിമകള്‍ കൈവിട്ടുപോയ അനുഭവങ്ങളുമടക്കം പറഞ്ഞ് നടി ദുര്‍ഗ കൃഷ്ണ. ഇന്ദ്രൻസിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ദുർഗ കൃഷ്ണയും‘ഉടല്‍’ എന്ന പുതിയ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. നടിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാം. ഹോം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രൻസ് അവതരിപ്പിക്കുന്ന അതിശക്തമായ കഥാപാത്രമാണ് സിനിമയിലെ  കുട്ടിച്ചൻ എന്ന കഥാപാത്രം. 'ഉടൽ' മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററിൽ മുന്നേറുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ന്യൂസുമായി പങ്കുവെയ്ക്കുകയാണ് സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടി ദുർഗ കൃഷ്ണയും നവാഗത സംവിധായകൻ രതീഷ് രഘുനന്ദനും. വിഡിയോ കാണാം: